ആലപ്പുഴയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

New Update
Fire

ആലപ്പുഴ: വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠൻ ആണ് ജീവനൊടുക്കിയത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ ഓമന (70)യ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

ഓമന കിടപ്പുരോഗിയാണ്. വീടിന് തീപിടിച്ചത് കണ്ട് മകൻ അമ്മയേയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയിലാണ് ഇരുവർക്കും പൊള്ളലേറ്റത്. ഇവരെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

Advertisment
Advertisment