അമ്പലപ്പുഴയില്‍ തെരുവ്‌ നായ്‌ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
64646464

ആലപ്പുഴ: അമ്പലപ്പുഴയില്‍ തെരുവ്‌ നായ്‌ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. പായല്‍ക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് തെരുവ് നായ്‌ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. 11 ഓളം തെരുവ് നായ്‌ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ മുതല്‍ പലസമയങ്ങളില്‍ ആയി മൈതാനത്തിന്റെ പല ഭാഗത്തും നായകള്‍ അവശനിലയില്‍ ചത്ത് വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു.

Advertisment

വിഷം ഉള്ളില്‍ ചെന്നതായാണ് നിഗമനം. ചത്ത നായ്‌ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാര്‍ കുഴിച്ചു മൂടി. ആരാണ് നായ്‌ക്കള്‍ക്ക് വിഷം നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലാത്തതിനാല്‍ പ്രാഥമിക അന്വേഷണം മാത്രമാണ് പോലിസ് നടത്തിയത്.

Advertisment