/sathyam/media/media_files/LZ4eEel9qBuFMYBYAm7Q.jpg)
ആലപ്പുഴ: വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്​ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നോർത്ത് പൊലീസ് അറസ്റ്റ്​ ചെയ്തു. തൊണ്ടൻകുളങ്ങര വാർഡ് കിളയാംപറമ്പ് വീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ മകൻ കബീറാണ് (52) മരിച്ചത്.
അവലൂക്കുന്ന്​ കിഴക്കേടത്ത് വീട്ടിൽ കുഞ്ഞുമോൻ (57), ആര്യാട് സൗത്ത് 10-ാം വാർഡിൽ മുരിക്കുലം വീട്ടിൽ നവാസ് (52) എന്നിവരെയാണ് നോർത്ത് സി ഐ എസ് സജികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്​ ചെയ്തത്.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കബീർ തനിച്ചാണ് താമസം. മൂവരും ചേർന്ന് സംഭവ ദിവസം മദ്യപിച്ചിരുന്നു. കബീറിന്റെ ബൈക്ക് വിൽക്കാൻ മുൻകൂർ 2000 രൂപ വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടായി. കബീറിനെ ഇരുവരും ചേർന്ന് തള്ളി.
സമീപത്തെ അക്വേറിയത്തിൽ കബീർ ഇടതുവശം അടിച്ച് വീണു. ഈ ഭാഗത്ത് ആഴത്തിൽ മുറിവുണ്ടായി. ഇതിൽനിന്ന് ചോരവാർന്ന നിലയിൽ കിടക്കുന്ന വിവരം ഇരുവരും പൊലീസിനെ അറിയിച്ചു. ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് ഇവരോട്​ പറഞ്ഞു. പിന്നാലെ പൊലീസും സ്ഥലത്ത് എത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us