വിദ്യാസമ്പന്നർ രാജ്യത്തോട് കടപ്പെട്ടവർ: സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ എ ഹക്കിം

author-image
ഇ.എം റഷീദ്
New Update
aa hakkim speech

കായംകുളം: വിദ്യാസമ്പന്ന സമൂഹം രാജ്യത്തോട് കടപ്പെട്ടവരാണെന്നും ഉദ്യോഗം വെറും ഉപജീവന മാർഗമല്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ എ ഹക്കിം പറഞ്ഞു. യോഗ്യരായി പുറത്തിറങ്ങുന്ന ഓരോരുത്തർക്കുംവേണ്ടി പൊതുമുതൽ വൻതോതിൽ വിനിയോഗിച്ചിട്ടുണ്ട്. അത് ജനസേവനമായി തിരികെ നല്കാൻ മനസ്സുണ്ടാവണം.

Advertisment

കായംകുളം ഗവ.ബോയ്സ് ഹയർ സെക്കൻററി സ്കൂളിൽ നിന്ന് പത്താംക്ലാസ്,ഹയർസെക്കൻററി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയത്തിന് കുറുക്കു വഴിയില്ല. പഠനവും സഹനവുംകൊണ്ട് മാത്രമേ ഉയർച്ചയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു. പിടിഎ പ്രസിഡൻറ് ബിജുസൂര്യാസ് ആധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്സൺ പി.ശശികല മുഖ്യ പ്രഭാഷണം നടത്തി. എസ്.സുനിൽചന്ദ്രൻ,നജീബ്,അബ്ദുൽ ജലീൽ,എൻ.കെ മുജീബ്,നിഷാദ്, സജി,രമ്യ,അജികുമാർ,ലത ജോൺ,ഹരി എന്നിവർ സംസാരിച്ചു.

Advertisment