കളർകോട് വാഹനാപകടം; പരുക്കേറ്റ ആൽവിന്റെ നില അതീവ ഗുരുതരം, എറണാകുളത്തേക്ക് മാറ്റി

New Update
car-accident

ആലപ്പുഴയിൽ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആൽവിൻ ജോർജിന്റെ നില അതീവഗുരുതരമെന്ന് ഡോക്ടർമാർ.

Advertisment

തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ഗുരുതര ക്ഷതമേറ്റ ആൽവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. ഒരു ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 6 വിദ്യാർത്ഥികളാണ്.

തിങ്കളാഴ്ച രാത്രി 9 .20ന് ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്കിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ 5 എംബിബിഎസ്‌ ഒന്നാം വിദ്യാർത്ഥികൾക്ക് ക്യാമ്പസ് കണ്ണിരോടെയാണ് ഇന്നലെ വിടനൽകിയത്.

Advertisment