/sathyam/media/media_files/AeO6KTYYW77fAYHhON8P.jpg)
ആലപ്പുഴ: ജൂലൈ മാസം 24 മുതൽ 28 വരെ നടന്നുവന്ന സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലയ്ക്ക് 5 സ്വർണവും ഒരു വെള്ളിയും ഒരു ബ്രോൺസും കരസ്ഥമാക്കിയുണ്ടായി.
15 ഷൂട്ട്ടേഴ്‌സ് ഈ വരുന്ന സൗത്ത് ഇന്ത്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലേക്ക് മത്സരിക്കുവാനുള്ള യോഗ്യത നേടി. 10 മീറ്റർ എയർ പിസ്റ്റൽ ഇനത്തിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി അന്ന കിരൺ മുന്നിട്ടുനിന്നു.
വുമൺ കയറ്റഗറിയിൽ ബിന്ദു സുജിൻ സ്വർണം നേടിയപ്പോൾ സീനിയർ മെൻ വിഭാഗത്തിൽ സുന്ദർ ലാലും സ്വർണ്ണം കരസ്ഥമാക്കി. 10 മീറ്റർ എയർ റൈഫിളിൽ യദു കൃഷ്ണ ബ്രോൺസ് മെഡലും കരസ്ഥമാക്കി.
ഇത് ആദ്യമായിട്ടാണ് ഷൂട്ടിങ്ങിൽ മെഡലുകൾ വരുന്നത്. കോച്ച് ജോസ് വർക്കി അന്ധര പേരിന്റെയും ടീം മാനേജർ സിബി ജോസഫിന്റെയും നേതൃത്വത്തിലുള്ള ചിട്ടയായ പരിശീലനം കൊണ്ടാണ് ഇത്രയും മെഡലുകൾ കരസ്ഥമാക്കാൻ സാധിച്ചതും, ഇത്രയും ഷൂട്ടേഴ്സിനെ സൗത്ത് സോണിലേക്ക് ക്വാളിഫൈ ആക്കുവാനും സാധിച്ചത്. എന്ന് സെക്രട്ടറി കിരൺ മാർഷൽ പറഞ്ഞു.
അന്ന കിരൺ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മെഡൽ നേടിയ ഷൂട്ടിംഗ് താരമായി. ജില്ലയിൽ ഇത് ആദ്യ വിജയമാണ്. 2028 ലെ ലോസ് ആഞ്ചലോസിൽ നടക്കുന്ന ഒളിപിക്സിൽ മെഡൽ നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് അന്ന.
ആലപ്പുഴ പള്ളിത്തോട് അവിലിയോൺ വീട്ടിൽ റൈഫിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കിരൺ മാർഷൽ, രാഖി കിരൺ ദമ്പതികളുടെ പുത്രിയാണ് അന്ന കിരൺ. കൊച്ചി ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.