/sathyam/media/media_files/44vzDUTrPaGIFTUCaFuC.jpg)
ചങ്ങാശേരി കാര്‍ഷികജില്ല ഇന്‍ഫാം - ക്രിസ് സംയുക്താഭിമുഖ്യത്തില്‍ മാമ്പുഴക്കരിയില്‍ നടന്ന കര്‍ഷക ദിനാചരണ പരിപാടികള്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യുന്നു.
കുട്ടനാട്: കര്‍ഷകരാണ് നാടിന്റെ നട്ടെല്ലെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കര്‍ഷകര്‍ ഒന്നിച്ചു നില്‍ക്കണമെന്നും ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
/sathyam/media/media_files/KtBcoQPb2ASrbKJ9Yd5f.jpg)
ഇന്‍ഫാം - ക്രിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാചരണവും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികാരി ജനറാള്‍ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷതവഹിച്ചു.
/sathyam/media/media_files/Q9dfahU11HJtcYnBxzjm.jpg)
കര്‍ഷകര്‍ സംരഭകത്വത്തിലേയ്ക്ക് മാറണം
കര്‍ഷകര്‍ സംരഭകരായിക്കൂടി മാറാന്‍ തയ്യാറായാലേ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് പരമാവധി വില ലഭ്യമാക്കാന്‍ കഴിയൂ എന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്‍ഫാമിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ് സംരംഭകത്വം.
കര്‍ഷകരില്‍ നിന്ന് തേങ്ങ വാങ്ങി ആട്ടി എണ്ണയാക്കി വില്‍ക്കുമ്പോള്‍ രണ്ടു നേട്ടങ്ങളാണ്. ഒന്ന് , കര്‍ഷകര്‍ക്ക് പരമാവധി വില ഉറപ്പാക്കാന്‍ കഴിയുന്നു. രണ്ട്, മായമില്ലാത്ത ശുദ്ധമായ ഉത്പന്നം നമ്മുടെ ആളുകള്‍ക്ക് നല്കാന്‍ കഴിയുന്നു. അതിലൊരു നന്മ കൂടി ഉണ്ട്. അതിനാലാണ് കര്‍ഷകര്‍ സംരംഭകര്‍കൂടിയായി മാറണമെന്ന് ഇന്‍ഫാം പറയുന്നതെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍ വ്യക്തമാക്കി.
/sathyam/media/media_files/QXSsHccKDPYCNsBenrjY.jpg)
കുട്ടനാടിന്റെ പ്രത്യേകതയും പ്രാദേശിക ആവശ്യങ്ങളും കണ്ടെത്തുകയും അതിന് പറ്റുന്ന സംരംഭങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുകയും ചെയ്താലേ കര്‍ഷകന് നിലനില്‍പ്പുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/media_files/vYARzHI7noFKeErBjDo0.jpg)
ചടങ്ങില്‍ ഇന്‍ഫാം മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ വിതരണം ചെയ്തു. ക്രിസ് - ഇന്‍ഫാം ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത് ആമുഖ പ്രഭാഷണം നടത്തി.
/sathyam/media/media_files/Qv4PudNl0RISWKULgFd7.jpg)
പുളിങ്കുന്ന് ഫൊറോന വികാരി റവ.ഡോ. ടോം പുത്തന്‍കളം, ഇന്‍ഫാം - ക്രിസ് ജോയിന്റ് ഡയറക്ടര്‍ ഫാ. സോണി പള്ളിച്ചിറ, ഇന്‍ഫാം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടോം ജോസഫ് അറക്കപ്പറമ്പില്‍, ക്രിസ് ജനറല്‍ബോഡി അംഗം ജോര്‍ജ് മാത്യു വാച്ചാപറമ്പില്‍, ഇന്‍ഫാം ചങ്ങനാശേരി കാര്‍ഷികജില്ല പ്രസിഡന്റ് ഡോ. സേവിച്ചന്‍ പി.ജെ. എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us