അനധികൃതമായി സൂക്ഷിച്ച 20 ലിറ്റർ ചാരായവും 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും ; ഒരാൾ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
drink

ഹരിപ്പാട്: എക്സൈസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാ​ഗമായി അനധികൃതമായി സൂക്ഷിച്ച 20 ലിറ്റർ ചാരായവും 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.  ചാരായം നിർമ്മിച്ച ഒരാൾ അറസ്റ്റിൽ. കുമാരപുരം താമല്ലാക്കൽ മീനാട്ട് പറമ്പിൽ പ്രസാദ് (48)നെ ആണ് എക്സൈസുകാർ പിടികൂടിയത്. 

Advertisment

വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം ആർ സുരേഷ്, കെ ഐ ആന്റണി, ജി അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.യു ഷിബു, ജോർജ്ജ് പൈ, ഡ്രൈവർ കെ പി ബിജു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisment