ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വനിത ഡോക്ടർക്ക് നേരെ രോ​ഗിയുടെ കയ്യേറ്റം; അക്രമത്തിനുശേഷം ഓടിപ്പോയ പ്രതിയ്ക്കായി അന്വേഷണം

നെറ്റിയിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു

New Update
medical college

ആലപ്പുഴ: മദ്യപിച്ചെത്തിയ രോ​ഗി വനിതാ ഡോക്ടറെ ആക്രമിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോലേജിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മർദ്ദിച്ചത്.  ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ.അജ്ഞലിയ്ക്കാണ് പരിക്കേറ്റത്.

Advertisment

നെറ്റിയിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ഷൈജു മദ്യലഹരിയിലായിരുന്നു എന്ന് ഡോക്ടർ വ്യക്തമാക്കി. 

ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചു മാറ്റിയത്. ഇതിനിടെ ഇയാൾ ഓടിരക്ഷപെടുകയും ചെയ്തു.

Advertisment