ആലപ്പുഴയില്‍ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ വെട്ടിപ്പരിക്കേല്പ്പിച്ചു; യുവതിയെ മുൻഭർത്താവ് തട്ടിക്കൊണ്ടുപോയി ; പ്രതിയ്ക്കായി അന്വേഷണം

യുവതിയുടെ മുന്‍ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നു

New Update
535353

ആലപ്പുഴ: വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ വെട്ടിപ്പരിക്കേല്പ്പിച്ച ശേഷം യുവതിയെ മുൻഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. രാമങ്കരി സ്വദേശി ബൈജുവിനാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. 

Advertisment

ഇന്നലെ രാത്രിയാണ്സംഭവം. യുവതിയുടെ മുന്‍ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നു. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് പ്രതി അകത്തുകയറിയത്. പ്രതിയുടെ ആക്രമണത്തിൽ ബൈജുവിന്റെ ഒരു വിരല്‍ അറ്റുപോയിട്ടുണ്ട്. തലയിലും പുറത്തുമായി ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ബൈജു വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ. പൊലീസ് ഉടന്‍ സ്ഥലത്തെത്തി രാത്രി തന്നെ യുവതിയെയും മുന്‍ഭര്‍ത്താവിനെയും കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. 

കഴിഞ്ഞ കുറെ നാളുകളായി യുവതിയും ബൈജുവും ഒരുമിച്ചാണ് താമസിക്കുന്നത്. ഇതിലുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Advertisment