ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചു; ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

അപകടമുണ്ടാക്കിയ ലോറി ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

New Update
death

പൂച്ചാക്കൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പാണാവള്ളി മേകരമഠത്തിൽ പരേതനായ പരമേശ്വര പണിക്കരുടെ ഭാര്യ ചന്ദ്രമതി കുഞ്ഞമ്മ (85) യാണ് മരിച്ചത്. 

Advertisment

കഴിഞ്ഞ മാസം ആലപ്പുഴ പാതിരപ്പള്ളിക്ക് സമീപമായിരുന്നു അപകടം. ചന്ദ്രമതി കുഞ്ഞമ്മയും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ പുറകേ വന്ന ലോറി ഇടിച്ച് ഓട്ടോ മറിഞ്ഞു. ഗുരുതര പരിക്കേറ്റ് ചന്ദ്രമതിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു  മരണം. 

അപകടമുണ്ടാക്കിയ ലോറി ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഓട്ടോയിൽ ചന്ദ്രമതി കുഞ്ഞമ്മയ്ക്കൊപ്പമുണ്ടായിരുന്ന പേരക്കുട്ടി ശാലിനിയുടെ കാൽ ഒടിയുകയും ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു.  

Advertisment