/sathyam/media/media_files/7a2ysfdwsdMTj4o0r0lI.jpg)
ആലപ്പുഴ: ഒക്ടോബർ 6 ന് ആലപ്പുഴയിൽ അത്ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന ഓൾ ഇൻഡ്യ ബീച്ച് റണ്ണിൻ്റെ ഭാഗമായി ആലപ്പുഴ ബീച്ച് ക്ലബ്ബിൻ്റെയും, ജില്ലാ സ്പോർട് സ്കൗൺസിലിൻ്റെയും നേതൃത്വത്തിൽ ഇൻഡ്യയിലെ പ്രമുഖ കായിക താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന സ്പോർട്സ് മെറിറ്റ് അവാർഡ് 29 ന് രാവിലെ 10 ന് കൊട്ടാരം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.
ബീച്ച് ക്ലബ്ബിൻ്റെ ആദ്യ കാല പ്രവർത്തകരായ നവാസ് അനുസ്മരണവും, ബാബു സ്നേഹസ്മരണയും, നിലാമലരേ എന്ന പേരിൽ വൈകുന്നേരം 6.30 ന് സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യയും നടത്തപ്പെടുമെന്ന് ആലപ്പുഴ ബീച്ച് ക്ലബ്ബ് സംഘാടക സമിതി പ്രസിഡൻ്റ് വി.ജി. വിഷ്ണുവും, ജനറൽ സെക്രട്ടറി സി.വി. മനോജ് കുമാറും അറിയിച്ചു
2023- 24 വർഷം സംസ്ഥാന മത്സര വിജയികളും,ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും 22 തീയതിവരെ സ്പോർട്സ് അവാർഡ് ലഭിക്കുന്നതിന് 9645939732, 8075911040 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us