New Update
/sathyam/media/media_files/gR5wYgiXF6m4wJ6995Zv.jpg)
കായംകുളം: ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിൻരെ മൃതദേഹം കായംകുളം കായലിൽ കണ്ടെത്തി. കാപ്പിൽ കൃഷ്ണപുരം പുത്തേഴത്ത് വീട്ടിൽ പ്രദീപ് (47) ആണ് മരിച്ചത്.
Advertisment
ഇന്ന് രാവിലെയാണ് കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് പ്രദീപിനെ വീട്ടിൽ നിന്നും കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കായംകുളം കായലിൽ നിന്നും കണ്ടെത്തുന്നത്.
കായംകുളം പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. തുടർന്നാണ് മൃതദേഹം പ്രദീപിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us