New Update
/sathyam/media/media_files/iqN6ZcpvsPNCulAnSgKJ.jpg)
ആലപ്പുഴ: മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലമേൽ സ്വദേശി രാഹുൽ രാജാ(32)ണ് മരിച്ചത്. ആലപ്പുഴ നൂറനാടാണ് സംഭവം. കൃഷി സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ഇരമ്പുവേലിയിൽ നിന്ന് ഷോക്കേറ്റതായാണ് വിവരം.
Advertisment
സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ രാഹുലിന് പന്നിയെ പിടിക്കാനായി അനധികൃതമായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു. രാഹുലിനെ ഏറെ നേരമായി കാണാത്തതിനെ തുടർന്ന് തെരഞ്ഞപ്പോഴാണ് ഷോക്കേറ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കി ജീവൻ രക്ഷിക്കാനായില്ല. ഹിറ്റാച്ചി ഡ്രൈവറാണ് രാഹുൽരാജ്. ബന്ധുക്കളുടെ പരാതിയിൽ നൂറനാട് പോലീസ് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us