ആലപ്പുഴ : ഉല്ലാസയാത്രയ്ക്കിടെ കായലിൽ വീണ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മരിച്ചു. തിരുന്നൽ വേലി സ്വദേശി ജോസഫ് ഡിക്സൻ (58) ആണ് മരിച്ചത്.
തമിഴ്നാട്ടിൽ നിന്ന് എത്തിയ 13 അംഗ സംഘം ഹൗസ് ബോട്ടിൽ ഉല്ലാസ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മകൾ ബിനിഷ (38) കായലിൽ വീണു. രക്ഷിക്കാനായി അച്ഛൻ ഡിക്‌സൻ കായലിലേക്ക് ചാടുകയായിരുന്നു.
ഇരുവരെയും ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡിക്സൻ മരിച്ചു. ചിത്തിര കായലിലാണ് അപകടമുണ്ടായത്.