/sathyam/media/media_files/pnnz8TJgGcLAQMDceGts.jpg)
ആലപ്പുഴ: അത്ലറ്റിക്കോ ഡി ആലപ്പി സംഘടിപ്പിക്കുന്ന സ്പോർട്സ് ആണ് ലഹരി എന്ന സന്ദേശവുമായി ഏഷ്യയിലെ ഏറ്റവും വലിയ ബ്യൂറോഫ്ലക്സ് ബിച്ച് മാരത്തോണിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നലെവരെ 2500 പേർ രജിസ്ട്രേഷൻ ചെയ്തു. ഇന്ന് 2 മണി വരെ രജിസ്റ്റർ ചെയ്യുവാൻ അവസരം ഉണ്ട്.
രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ആകെ പങ്കെടുക്കുന്നവരുടെ എണ്ണം 3000 കഴിയുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വകുര്യൻ ജയിംസ്, ദീപക്ക് ദിനേഷ് , യൂജിൻ ജോർജ് എന്നിവർ പറഞ്ഞു.
വൈകുന്നേരം 3. 30ന് ആരംഭിക്കുന്ന പരിപാടി ആലപ്പുഴയുടെ എംപി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ മുഖ്യാതിഥികളായി പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എച്ച്. സലാം എം.എൽ.എ, സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം, ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ട് എം.പി മോഹന ചന്ദ്രൻ, നഗരസഭാ അധ്യക്ഷ കെ.കെ ജയമ്മ, ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.ജെ. ജോസഫ്, വൈസ് പ്രസിഡൻ്റ് വി.ജി. വിഷ്ണു, സെക്രട്ടറി എൻ. പ്രദീപ്കുമാർ, സി.ടി. സോജി തുടങ്ങിയവർ പങ്കെടുക്കും.
ചടങ്ങിൽ വിവിധ തലങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച ഡോ: രൂപേഷ് സുരേഷ്, സന്തോഷ് ടി കുരുവിള, ഡോ: തോമസ് മാത്യു, ഡോ: ജഫേഴ്സൺ ജോർജ്, ഉണ്ണികൃഷ്ണൻ, ബെന്നി ആന്റണി, ആർ രാജേഷ്, സ്നേഹ ആന്റണി എന്നിവരെ ആദരിക്കും.
പരിപാടിക്ക് എത്തുന്ന വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം വടക്ക് വശത്തായി തൊട്ടടുത്തുള്ള ബെവാച്ച് ബീച്ച് റൺ ഓഫീസിൽ എത്തി റൈസ് കിറ്റുകൾ കൈപ്പറ്റേണ്ടതാണ്. ഇന്ന് രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 2:30 മണി വരെ കിറ്റുകൾ വിതരണം ചെയ്യുന്നതാണ്, ശേഷം 3:30 മണിക്ക് വിജയ പാർക്കിനോട് ചേർന്നുള്ള വേദിക്ക് സമീപം എത്തിച്ചേരുക.
സൂമ്പ ഡാൻസോടുകൂടി പരിപാടി ആരംഭിക്കുകയും ആദ്യം 10 കിലോമീറ്റർ, അഞ്ച് കിലോമീറ്റർ റണ്ണുകൾ ആരംഭിക്കും. തുടർന്ന് ഉദ്ഘാടന സമ്മേളനം നടക്കും. തുടർന്ന് ഫൺ റൺ ആരംഭിക്കുന്നതാണ്. ഓടുന്ന വഴികളിൽ നാല് സ്ഥലങ്ങളിലായി ഭക്ഷണം, കുടിവെള്ളം എല്ലാവർക്കും ആവശ്യമായ വൈദ്യസഹായവും ആംബുലൻസും, സഹായിക്കാൻ വോളണ്ടിയർമാരും ഉണ്ടായിരിക്കുന്നതാണ്.
മാരത്തോൺ പരിപാടികൾ വൈകുന്നേരം 6.30 ഓടുകൂടി അവസാനിക്കും. തുടർന്ന് ജോൺസ് അമ്പർല നൽകുന്ന ക്യാഷ് പ്രൈസുകൾ വിതരണം ചെയ്യും, തുടർന്ന് ജസ്റ്റിൻ ആലപ്പുഴയുടെ ഡിജെ പെർഫോമൻസ് ആരംഭിക്കും.
ബീച്ച് റൺ ഓഫീസിനോട് ചേർന്നുള്ള കോബൗണ്ടിൽ രജിസ്റ്റർ ചെയ്തവർക്ക് ഭക്ഷണ വിതരണവും നടക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർ ഓടുന്ന വഴികളിൽ അറേഞ്ച് ചെയ്തിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചശേഷം അതിന്റെ വേസ്റ്റ് അവിടെത്തന്നെ അറേഞ്ച് ചെയ്തിരിക്കുന്ന ബിന്നുകളിൽ നിക്ഷേപിക്കേണ്ടതാണ്.
പരിപാടി രാത്രി 9 മണിയോടുകൂടി അവസാനിക്കും. സ്റ്റേജിനോട് ചേർന്നുള്ള ബാത്റൂം സൗകര്യം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9544858606.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us