ആലപ്പുഴ: വളർത്ത് മുയലിന്റെ കടിയേറ്റതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്പ്പെടുത്ത 61കാരിക്ക് ചലനശേഷി നഷ്ടപ്പെട്ടതായി മകളുടെ പരാതി. തകഴി സോംജി ഭവനത്തിൽ സോമന്റെ ഭാര്യ ശാന്തമ്മയാണ് (61) തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
ആലപ്പുഴ മെഡിക്കൽ കോളജിനെതിരെയാണ് ശാന്തമ്മയുടെ മകൾ സോണിയ പരാതി നൽകിയത്. 21നാണ് ശാന്തമ്മയുടെ പാദത്തിൽ മുയൽ കടിച്ചത്. തുടർന്ന് അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.
മൂന്നാമത്തെ ഇൻജക്‌ഷൻ വൈകിട്ട് നാലിന് എടുത്ത ശേഷം ശാന്തമ്മ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. മകൾ സോണിയ അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.