/sathyam/media/media_files/2024/11/04/UUGxi3EYfdU3vQ7lvqB9.jpg)
മാവേലിക്കര: ശ്രീ സത്യസായി സേവാ സംഘടനയുടെ മുൻ സ്റ്റേറ്റ് കോഓർഡിനേറ്റർ മാവേലിക്കര നടരാജ പിള്ള (86) അന്തരിച്ചു. കാനഡയിൽ മകളുടെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.
സായി മാനസ പൂജ എന്ന അത്യപൂർവ്വ സാധന സായി ഭക്തർക്ക് ഏറ്റവും എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ വേദികളിൽ അവതരിപ്പിച്ചു.
കെഎസ്ആര്‍ടിസിയില്‍ ഉദ്യോഗസ്ഥനായിരുന്ന നടരാജ പിള്ളയുടെ പത്നി രമയും മഹിളാ കോ ഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. മക്കള്‍: ജ്യോതി ലക്ഷ്മി, ശാന്തിലക്ഷ്മി (പർത്തിയിൽ പ്രൈമറി സ്കൂൾ മ്യൂസിക് ടീച്ചര്‍), സത്യലക്ഷ്മി (കാനഡ), സായിലക്ഷ്മി (പർത്തിയിൽ പ്രൈമറി സ്കൂളില്‍ ജോലി ചെയ്യുന്നു).
മൂന്നാമത്തെ മകൾ സത്യലക്ഷ്മിയുടെ കൂടെ കാനഡയിലിരിക്കുമ്പോഴാണ് മരണം. പത്നി രമയുമായി ചേർന്ന് മാവേലിക്കരയിൽ സായിമഠത്തിൽ പ്രകൃതി ചികിത്സാകേന്ദ്രവും യോഗ സെൻ്ററും നടത്തുന്നുണ്ടായിരുന്നു നടരാജപിള്ള.
സിനിമ സംഗീത സംവിധായകനും ഗായകനുമായ ഡോ. ബിജു അനന്തകൃഷ്ണൻ നടരാജ പിള്ളയുടെ അനന്തരവനും ശിഷ്യനുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us