/sathyam/media/media_files/2024/12/14/hvBMu7tnu2mdlf9Q7U4O.jpg)
കായംകുളം: നാലാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് കായംകുളം വള്ളം കളി ഇന്ന് ഉച്ചയ്ക്ക് 2 മുതൽ കായംകുളം കായലിൽ നടക്കും.
മത്സര വള്ളം കളി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. യു പ്രതിഭ എംഎൽഎ അധ്യക്ഷയാകും.
ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐഎഎസ് പതാക ഉയർത്തും. നഗരസഭ ചെയർപേഴ്സൻ പി ശശികല സ്വാഗതം ആശംസിക്കും.
കെ.സി വേണുഗോപാൽ എം.പി മത്സര വള്ളങ്ങളുടെ മാസ്ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. കൃഷിമന്ത്രി പി പ്രസാദ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.
മൂന്ന് ഹീറ്റ്സുകളിലായി ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാൽ ചുണ്ടൻ, വി ബി സി കൈനകരി തുഴയുന്ന വിയപുരം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബ്ബ് തുഴയുന്ന നടുഭാഗം ചുണ്ടൻ, നിരണം ബോട്ട് ക്ലബ്ബ് തുഴയുന്ന നിരണം ചുണ്ടൻ, യു ബി സി കൈനകരി തുഴയുന്ന തലവടി ചുണ്ടൻ, ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബ് തുഴയുന്ന പായിപ്പാടൻ ചുണ്ടൻ, പി ബി സി പുന്നമട തുഴയുന്ന ചമ്പക്കുളം ചുണ്ടൻ, കെ ബി സി എസ് എഫ് ബി സി തുഴയുന്ന മേൽപ്പാടൻ ചുണ്ടൻ, ചങ്ങനാശ്ശേരി ബോട്ട് ക്ലബ് തുഴയുന്ന വലിയ ദിവാൻജി ചുണ്ടൻ, എന്നിവരാണ് മത്സര വള്ളംകളിയിൽ പങ്കെടുക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us