/sathyam/media/media_files/2024/12/15/El0JVim07XKrVJgH9GnA.jpg)
ഹെൽത്ത് ഏജ് മൂവ്മെൻ്റും, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ ആരംഭിച്ച ടോക്കിങ്ങ് പാർലർ കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: വാർധക്യത്തിൽ ഒറ്റപ്പെടുന്നവർക്കായി സമപ്രായക്കാരുടെ ഒത്തുകൂടലും, സംസാരവും. ഇതിലൂടെ ഓർമ്മകൾ പങ്ക് വെച്ച് അൽഷിമേഴ്സ് പോലുള്ള രോഗങ്ങളെ പ്രധിരോധിക്കാനും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും പുതിയ സൗഹൃദത്തിലൂടെ സാധിക്കും എന്ന ലക്ഷ്യത്തോടെ ഹെൽത്തി ഏജ്മൂവ്മെൻ്റും, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ ആരംഭിച്ച ടോക്കിങ്ങ് പാർലർ ജില്ലയിൽ തുടക്കമായി.
വിദേശ രാജ്യങ്ങളിൽ ടോക്കിങ്ങ് പാർലറുകളുണ്ട്. മുതിർന്ന പൗരന്മാർ ആഴ്ചയിൽ ഒരു ദിവസംമെങ്കിലും ഒരിടത്ത് ഒത്തുകൂടി ഇഷ്ട വിഷയങ്ങൾ ചർച്ച ചെയ്യയ്ത് ഓർമ്മകൾ പങ്ക് വെക്കും.
നാട്ടിൻ പുറങ്ങളിൽ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന വയോജന കൂട്ടായ്മ, ഒത്ത് ചേരൽ വീണ്ടും സജീവമാക്കുകയാണ് ലക്ഷ്യം.
മക്കൾ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തോ മറ്റിടങ്ങളിലോ താമസമാകുന്നതോട വീട്ടിൽ മാതാപിതാക്കൾ മാത്രമാകാറുണ്ട്. ഇവരിൽ ഒരാൾ മരിച്ചാൽ മറ്റൊരാൽ തനിച്ചാകും.
അങ്ങനെയുള്ളവരെ വീടുകളിൽ നിന്ന് പുറത്ത് കൊണ്ട് വന്ന് അവരെ ഏകാതതയിൽ നിന്ന് മോചിതരാക്കുകയാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ സൂത്രധാരകൻ കൊല്ലം ഗവണ്മെൻ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. ബി.പദ്മകുമാർ പറഞ്ഞു.
ഹെൽത്ത് ഏജ് മൂവ്മെൻ്റ് ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ നേതൃത്വത്തിൽ ആരംഭിച്ച ടോക്കിങ്ങ് പാർലർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പദ്ധതി സംസ്ഥാന സർക്കാരിൻ്റെ വയോജന ക്ഷേമ കമ്മീഷൻ മുഖാന്തിരം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുവാനുള്ള പ്രൊജക്ട് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശാരീരികക്ഷമത മെച്ചപ്പെടുത്തുവാൻ വ്യായാമം സഹായിക്കും എന്നത് പോലെ ഓർമ്മ കൂട്ടാൻ സംസാരത്തിലൂടെയും ചിരിയിലൂടെയും കഴിയുമെന്ന് വൈദ്യശാസ്ത്രം പറയുന്നു.
വയോജന സൗഹൃദ വേളകളിൽ സമകാലിക പ്രശ്നങ്ങളും, കുട്ടികാല ഓർമ്മകളും, ജീവിത പശ്ചാതലവും എല്ലാം ചർച്ച ചെയ്യപ്പെടുന്നതിലൂടെ ഓർമ്മകൾ വീണ്ടെടുക്കാൻ കഴിയുമെന്ന് ഡോ.ബി.പദ്മകുമാർ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായിആദ്യഘട്ടത്തിൽ ടൗണിൻ്റെ പത്ത് കേന്ദ്രങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച് സ്ഥിരം സംഘങ്ങൾ രൂപീകിരിക്കും. നിർത്തിയതിൽ നിന്നും വീണ്ടും തുടങ്ങാൻ കഴിയത്തക്ക രീതിയില്‍ അവലംബിക്കുകവഴി ഓർമ്മക്കുറവിൽ നിന്ന് വിമുക്തി നേടാമെന്ന് അദ്ദേഹം പറഞ്ഞു.
മരണാനന്തരം മൃതശരീരം എന്ത് ചെയ്യണം, വാർദ്ധക്യത്തിലെ ചികിത്സാ വേളയിൽ വെൻ്റിലേറ്റർ പോലുള്ള ജീവൻ രക്ഷാമാർഗം ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള രോഗിയുടെ അവകാശം സംരക്ഷിക്കപ്പെടുന്ന രേഖകൾ ലിവിങ്ങ് ബില്ല് തിരെഞ്ഞെടുക്കാം ഇത് വഴി അന്തസോടെ മരിക്കാം തുടങ്ങിയ വിഷയങ്ങൾ ടോക്കിങ്ങ് പാർലറിൽചർച്ച ചെയ്തു.
ഹെൽത്ത് ഏജ്മൂവ്മെൻ്റ് കോ -ഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.നാസർ, മിനി അനിൽ, നാണു കുട്ടി ടീച്ചർ, മറിയാമ്മ സോളമൻ, ശാന്തി സുരേഷ് എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us