കിർഫിൽ എംഎസ്എം കോളജിന് ഉയർന്ന റാങ്ക്

author-image
ഇ.എം റഷീദ്
New Update
kayamkulam msm college-2

കായംകുളം: നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് മാതൃകയിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ (കിർഫ്) കായംകുളം എംഎസ്എം കോളജിന് ഉയര്‍ന്ന റാങ്ക്.

Advertisment

സംസ്ഥാനത്തെ 449 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ്  റാങ്കിങ്ങിൽ പങ്കെടുത്തത്. ടീച്ചിംഗ്, ലേണിംഗ് ആൻഡ് റിസോഴ്സ് , നോളജ്  ഡിസിമിനേഷൻ ആൻഡ് റിസർച്ച് എക്സലൻസ്, ഗ്രാജുവേഷൻ  ഔട്ട് കം, ഔട്ട് റീച്ച് ആൻഡ് ഇൻക്ലൂസിവിറ്റി, സയന്റിഫിക് ടെമ്പർ ആൻഡ് സെക്കുലർ ഔട്ട് ലുക്ക് എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് കെഐആർഎഫ് റാങ്കിംഗ് പട്ടിക തയ്യാറാക്കുന്നത്. 

ആലപ്പുഴ ജില്ലയിൽ എംഎസ്എം കോളജ് നാലാം സ്ഥാനത്താണ് ഇടം പിടിച്ചത്. നാക് ആക്രഡിറ്റേഷനു വേണ്ടിയുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന കോളജിന് ഈ അംഗീകാരം കരുത്ത് പകരുമെന്ന് മാനേജർ പി.എ ഹിലാൽ ബാബുവും പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹയും പറഞ്ഞു.

അധ്യാപകരുടെയും അനധ്യാപകരുടെയും ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ കോളജിന്റെ മുഖച്ഛായ മാറ്റിയെടുക്കുവാൻ സാധിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

Advertisment