ചേർത്തലയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു;  24 കാരന് ദാരുണാന്ത്യം

New Update
acc

ചേര്‍ത്തല: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. തണ്ണീര്‍മുക്കം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മണ്ണാമ്പത്ത് സിബി മാത്യുവിന്റെ മകന്‍  മനു സിബി(24)യാണ് മരിച്ചത്. 

Advertisment

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മംഗലത്ത് കരി കുഞ്ഞുമോന്റെ മകന്‍ 24കാരനായ അലന്‍ കുഞ്ഞുമോനെ ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെളിയമ്പ്ര പ്രണാമം ക്ലബ്ബിന് സമീപം ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. മനു സിബിയുടെ അമ്മ: ജോബി. സഹോദരി: സോന. സംസ്‌കാരം ചൊവ്വാഴ്ച അഞ്ചിന് തണ്ണീര്‍മുക്കം തിരുരക്ത ദേവാലയ സെമിത്തേരിയില്‍.

Advertisment