/sathyam/media/media_files/2024/12/26/RqZxUtYcpKAeQQzSdVNm.jpg)
ആലപ്പുഴ: ഇൻഡ്യൻ ഡൻ്റൽ അസോസിയേഷൻ മരതക വർഷമായ 2024 ഡിസംബർ 27, 28, 29 തീയതികളിൽ ആലപ്പുഴ ഹോട്ടൽ റമദായിൽ വെച്ച് 55 -ാം സംസ്ഥാന സമ്മേളനം നടക്കും.
27 ന് വൈകിട്ട് 7 ന്ഉദ്ഘാടന സമ്മേളനത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ, റിട്ട. ഐ.എ.എസ്. ഓഫീസർ എം.പി. ജോസഫ്, ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ ദേശീയ പ്രസിഡൻ്റ് ഡോ. രവീന്ദ്രനാഥ്, സംസ്ഥാന ഡൻ്റൽ കൗൺസിൽ പ്രസിഡൻ്റ് ഡോ. സന്തോഷ് തോമസ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.
ഐ.ഡി.എ.സംസ്ഥാന പ്രസിഡൻ്റ് ഡോ. ടെറി തോമസ് ഇടത്തോട്ടി, ജനറൽസെക്രട്ടറി ഡോ. ദീബു ജേക്കബ്ബ് മാത്യു. കോൺഫ്രൻസ് സെക്രട്ടറി ഡോ. സാമുവൽ നൈനാൽ, ഓർഗനൈസിങ്ങ് ചെയർമാൻ ഡോ. കെ.എസ്. രവീന്ദ്രൻ നായർ, ഓർഗനൈസിങ് സെക്രട്ടറി ഡോ.ടി ജോ അലക്സ്, എന്നിവർ സംബന്ധിക്കും.
തുടർന്ന് എക്സീക്യൂട്ടീവ് യോഗവും നടക്കും. ശനിയാഴ്ച ഡോ. ജേക്കബ്ബ് സഖറിയ മെമ്മോറിയൽ ഓറേഷൻ അവാർഡ് സമർപ്പണ സമ്മേളനം നടക്കും.
ഞയറാഴ്ച ജനറൽ ബോഡി യോഗം ചേർന്ന് പുതിയ ഭാരവാഹികളുടെ തിരെഞ്ഞെടുപ്പും സ്ഥാനാരോഹണ ചടങ്ങും നടക്കും.
കേരളത്തിലെയും, ഇതര സംസ്ഥാനങ്ങളിൽ നിന്നായി 5000 ദന്തഡോക്ടർമാർ പങ്കെടുക്കും. ന്യൂതന ചികിത്സാ രീതികളെ കുറിച്ചും. അത്യാധുനിക ഉപകരണങ്ങളുടെയും പ്രദർശനവും സംഘടിപ്പിച്ചട്ടുണ്ട്.
ആലപ്പുഴ ശാഖ ആതിഥേയത്വം വഹിക്കുന്ന, സംസ്ഥാന ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും ഉള്ള പ്രമുഖർ പങ്കെടുക്കുന്ന ശില്പശാലയും അതിനൂതനമായ സാങ്കേതിക വിദ്യക്ക് ഊന്നൽ നൽകുന്ന ശാസ്ത്രീയ സെഷനുകളും ഉണ്ടായിരിക്കുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു
കൂടാതെ നൂതന ചികിത്സാരീതികളുടേയും, ഉപകരണങ്ങളുടേയും പ്രദർശനവും ഈ സമ്മേളനത്തിന്റെ പ്രത്യേകതയായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us