എംഇ എസ് അമ്പലപ്പുഴ താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡൻ്റ് അഡ്വ - എ.എ റസ്സാക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു

author-image
കെ. നാസര്‍
Updated On
New Update
mes

ആലപ്പുഴ: മുസ്‌ലീം എഡ്യൂക്കേഷണൽ സൊസൈറ്റി അമ്പലപ്പുഴ താലൂക്ക് സമ്മേളനം എംഇഎസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. എ.എ റസ്സാക്ക് ഉദ്ഘാടനം ചെയ്തു.

Advertisment

മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിൻ്റെയും, സാഹിത്യകുലപതി എം.ടി വാസുദേവൻ നായരുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്‍റ് അഡ്വ. എ. മുഹമ്മദ് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. 

ജില്ലാ ജനറൽ സെക്രട്ടറി പ്രൊഫ.എ.ഷാജഹാൻ ജില്ലാ വൈസ് പ്രസിഡൻ്റ് ആർ. അഹമ്മദ് ബഷീർ, അബ്ദുൽ അസീസ് പാലമൂട്ടിൽ, ഡോ. ഫിറോസ്, ഹസ്സൽ പൈങ്ങാമഠം, തൈക്കൽ സത്താർ, ഷാഹുൽ ഹമീദ്, എ. അഷറഫ്, അബ്ദുൽ ലത്തീഫ്. എന്നിവർ പ്രസംഗിച്ചു.

എംഇഎസ് സീനിയർ അംഗങ്ങളായ അഡ്വ. എ. നിസ്സാമുദീൻ, അബ്ദുൽ ഖാദർ, മൈമൂന ഹബീബ്, അബ്ദുൽ മജീദ് എന്നിവരെ സമ്മേളനം ആദരിച്ചു.

Advertisment