/sathyam/media/media_files/2024/12/30/3qzCzbEbyoeFCOrmU6nN.jpg)
ആലപ്പുഴ: നഗരത്തിലെ കിടപ്പ് രോഗികൾക്ക് സ്വാന്തന പരിചരണം നൽകാൻ കാരുണ്യ പെയിൽ ആൻ്റ് പാലിയേറ്റീവ് പ്രവർത്തകർ മുൻനിരയിലുണ്ടാകുമെന്ന് പി.പി. ചിത്തരഞ്ജൻ. എം എൽ എ പറഞ്ഞു. കാരുണ്യ പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റി കൺവെൻഷൻഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ ജയമ്മ അധ്യക്ഷത വഹിച്ചു. അജയ സുധീന്ദ്രൻ, പി. പി പവനൻ, നസീർ പുന്നയ്ക്കൽ,വി.ടി രാജേഷ്, സൗമ്യ രാജ്, ഡി. സുധീഷ്, എം. ആർ പ്രേം എന്നിവർ പ്രസംഗിച്ചു. വാർഷിക സമ്മേളനത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് - പി പി ചിത്തരഞ്ജൻ
വൈസ് പ്രസിഡന്റ്മാർ - നസീർ പുന്നക്കൽ, സൗമ്യരാജ്
സെക്രട്ടറി -വി. ജി വിഷ്ണു
ജോയിന്റ് സെക്രട്ടറിമാർ
കെ. ജെ പ്രവീൺ
സന്തോഷ് കുമാർ
ഒ. വി പ്രവീൺ
കോഡിനേറ്റർ -നജീബ് ഹബീബ്
എന്നിവരെ തിരഞ്ഞെടുത്തു.
2025 ജനുവരി അഞ്ചാം തീയതി കൊമ്മാടി യുവജന വായനശാലയിൽ മെഗാ മെഡിക്കൽ ക്യാമ്പോട് കൂടി( അലോപ്പതി, ആയുർവേദം ) ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമാകും ആ പ്രദേശങ്ങളിലെ കിടപ്പ് രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി വി.ജി വിഷ്ണു അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us