ആലപ്പുഴ: ആലപ്പുഴയിലെ പീഡനക്കേസ് പ്രതി പത്തനംതിട്ടയിൽ നിന്ന് പിടിയിൽ. കൃത്യത്തിനുശേഷം ഒളിവിലായിരുന്ന പ്രതി 9 വർഷങ്ങൾക്കുശേഷമാണ് പിടിയിലാകുന്നത്. പള്ളുരുത്തി സ്വദേശിയും അരൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്നതുമായ ജസ്റ്റിൻ ആണ് പിടിയിലായത്.
2016 ല്‍ അരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച ശേഷം ജസ്റ്റിൻ ഒളിവിൽ പോകുകയായിരുന്നു.
സംഭവത്തിനുശേഷം മഹാരാഷ്ട്ര, പൂനെ, കാർവാർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതി പത്തനംതിട്ടയിൽ ഹോട്ടൽ ജോലിക്കിയെടാണ് പിടിയിലായത്. അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജു പി എസ്, സബ് ഇൻസ്പെക്ടർ ഗീതുമോൾ എസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.