/sathyam/media/media_files/uFNdud9pSlaBucIOVq8k.jpg)
ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പിഎംജെവികെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരസഭയില്‍ നിര്‍മ്മിക്കുന്ന വുമണ്‍ എംപവര്‍മെന്റ് ആന്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മ്മാണ ഉദ്ഘാടനം ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിനു സമീപം ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ് വകുപ്പ് മന്ത്രി അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും.
പിപി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെസി വേണുഗോപാല്‍ എംപി, എച്ച് സലാം എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ്, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, വൈസ് ചെയര്‍മാന്‍ പിഎസ്എം ഹുസൈന്‍, ആര്‍ നാസര്‍, ടിജെ ആഞ്ചലോസ്, ബി ബാബുപ്രസാദ്, എംവി ഗോപകുമാര്‍, വിവിധ കക്ഷിനേതാക്കള്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷര്‍, നഗരസഭ കക്ഷി നേതാക്കള്‍ ന്നിവര്‍ പങ്കെടുക്കും.
ന്യൂനപക്ഷ വനിതകളുടെ ശാക്തീകരണത്തിനായി തൊഴില്‍ പരിശീലന കേന്ദ്രവും കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ വിപണന കേന്ദ്രങ്ങളും താമസ സൗകര്യങ്ങള്‍, ഭക്ഷണ കേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ച് നാലു നിലകളിലായി 3789.39 സ്‌ക്വയര്‍ മീറ്ററിലാണ് വുമണ്‍ എംപവര്‍മെന്റ് ആന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. 14 കോടി 23 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us