കുറുവ സംഘത്തിലെ രണ്ട് പേരെ പിടികൂടി പൊലീസ്. പിടിയിലായവർ തമിഴ്നാട്ടിലെ പിടികിട്ടാപുള്ളികൾ. കേരളത്തിൽ ഇവർക്കെതിരെ കേസില്ല

ഇടുക്കി രാജകുമാരിയിൽ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

New Update
kuruva sangam

ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേരെ ആലപ്പുഴ മണ്ണഞ്ചേരി നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. കറുപ്പയ്യയും നാഗരാജുവും ആണ് പൊലീസ് പിടിയിലായത്.

Advertisment

തമിഴ്നാട് പൊലീസ് തിരയുന്ന പിടികിട്ടാപുള്ളികളേയാണ് കേരള പൊലീസ് പിടകൂടിയിരിക്കുന്നത്. ഇടുക്കി രാജകുമാരിയിൽ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, കസ്റ്റഡിയിലെടുത്തവർക്ക് നിലവിൽ കേരളത്തിൽ കേസുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. 

മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തതാണ് ഇവരെ.

തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവർ തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികൾ ആണെന്ന് അറിയുന്നത്. നാഗർകോവിൽ പൊലീസിന് പ്രതികളെ കൈമാറും. 

Advertisment