കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഇന്ന് തുടക്കം. എം. ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. വിശിഷ്ടാതിഥിയായി ​മോഹന്‍ലാലും എത്തും

ചെങ്ങന്നൂർ നഗരസഭ സ്റ്റേഡിയത്തിൽ  വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

New Update
saras mela

ആലപ്പുഴ: പ്രദർശന വിപണന ഭക്ഷ്യ മേളയായ കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക്  ഇന്ന് തുടക്കമാകും.

Advertisment

ചെങ്ങന്നൂർ നഗരസഭ സ്റ്റേഡിയത്തിൽ  വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.


മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ​മോഹന്‍ലാല്‍ ചടങ്ങിലെ വിശിഷ്ടാതിഥിയായിരിക്കും​. 


ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി പ്രഥമ ശ്രേഷ്ഠ ചെങ്ങന്നൂർ പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്റ്റീഫൻ ദേവസി ഷോയും അരങ്ങേറും.

തുടർന്നുള്ള  ദിവസങ്ങളിൽ ചലച്ചിത്ര താരങ്ങൾ , പിന്നണിഗായകർ തുടങ്ങിയവർ നയിക്കുന്ന വിവിധ കലാപരിപാടികൾ, മെഗാഷോകൾ, സെമിനാറുകൾ, ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുടെ സാംസ്‌കാരിക പരിപാടികൾ,  ഫ്ളവർ ഷോ, പെറ്റ്ഷോ, റോബോട്ടിക് ഷോ പുസ്‌തകമേള തുടങ്ങിയവ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ അരങ്ങേറും.


സരസ്‌മേളയില്‍ പ്രവേശനം സൗജന്യമാണ്.


ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്കുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെയുള്ള സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ്‌ മേളക്കാണ് ചെങ്ങന്നൂർ സാക്ഷിയാകുന്നത്. 

കുടുംബശ്രീ ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ക്ക് 250 സ്റ്റാളുകള്‍ ഉണ്ടായിരിക്കും. സംഘാടക സമിതിയുടെ നേതൃത്വത്തില്‍  100 സ്റ്റാളുകളും ഉണ്ട് .കൂടാതെ 35 ഭക്ഷണ ശാലകളും സജ്ജമാകും. മേള 31 ന് സമാപിക്കും. 

Advertisment