വിവരാവകാശ കമ്മീഷൻ സിറ്റിംഗ്; അമ്പലപ്പുഴ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ 16 കേസുകൾ തീർപ്പാക്കി

author-image
കെ. നാസര്‍
New Update
aa hakkim raid

സംസ്ഥആന വിവരാവകാശ കമ്മീഷണര്‍ ഡോ. എ.എ ഹക്കിം ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയപ്പോള്‍

ആലപ്പുഴ: ജില്ലയിലെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട്  വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കീം നടത്തിയ സിറ്റിംഗിൽ 16 കേസുകൾ തീർപ്പാക്കി.

Advertisment

അമ്പലപ്പുഴ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ 21 കേസുകൾ പരിഗണിച്ചു. ഇതിൽ നാല് പേർക്ക് സമൻസ്അയച്ചു. ഒരു കേസ് മാറ്റി വെച്ചു. 

തുറവൂർ  ഗ്രാമ പഞ്ചായത്തിലെ ഫയൽ കാണാനില്ല എന്ന പരാതിയിൽ ഫയൽ കണ്ടെടുത്തു നൽകുന്നതിന് കമ്മീഷൻ 15  ദിവസം സമയം അനുവദിച്ചു. വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ വിവരാവകാശ നിയമം വകുപ്പ്  20 (1), 20 (2 ) പ്രകാരം പിഴയും അച്ചടക്ക നടപടിയും സ്വീകരിക്കും എന്ന് കമ്മീഷണര്‍ അറിയിച്ചു.

അമ്പലപ്പുഴ താലൂക്ക് ഓഫീസിലെ ഒരു  പ്രശ്‌ന പരിഹാര ഫയലിനെ സംബന്ധിച്ച പരാതിയിൽ വിവരം തൽക്ഷണം ലഭ്യമാക്കി പരാതി തീർപ്പാക്കി.  

aa hakkim sitting

സംസ്ഥആന വിവരാവകാശ കമ്മീഷണര്‍ ഡോ. എ.എ ഹക്കിം അമ്പലപ്പുഴ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംങ്ങ്

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിൽ ഭിന്നശേഷി വിഭാഗകാർക്ക് നടന്ന ലക്ചറർ നിയമനത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതിയിൽ ഉദ്യോഗാർഥികൾക്ക്‌ കിട്ടിയ മാർക്ക് ഇനം തിരിച്ച് വിശദാംശങ്ങൾ നൽകണമെന്ന് കമ്മീഷണര്‍  ഉത്തരവിട്ടു. ഇത് ഒരു ആഴ്ചക്കകം നൽകാമെന്ന് പ്രിൻസിപ്പൽ അറിയിച്ചതായി കമ്മീഷണര്‍ പറഞ്ഞു.

കുമാരപുരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഉപഭോക്താവിന് തന്റെ പണ ഇടപാടിന്റെ രേഖ ബാങ്ക് വിവരാവകാശ നിയമപ്രകാരം നല്കാത്തതുമായി ബന്ധപ്പെട്ട പരാതിയിൽ കാർത്തികപ്പള്ളി അസി. രജിസ്ട്രാർക്ക് ഫെബ്രുവരി അഞ്ചാം തീയതി തിരുവനന്തപുരത്തു ഹാജരാകാൻ കമ്മീഷൻ സമൻസ്അയച്ചു.

കായംകുളം നഗരസഭ  സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അവകാശം സ്ഥാപിച്ച് റോഡ് നിർമിച്ചു എന്ന പരാതിയിൽ പരാതിക്കാരൻ ആവശ്യപ്പെട്ട വിവരങ്ങൾ ഒരു ആഴ്ചക്കകം നൽകുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

Advertisment