നെടുംമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ കവർച്ച; പ്രതി പിടിയിൽ

New Update
temple

തിരുവല്ല: നെടുംമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ മോഷ്ട്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തലവടി വാഴയിൽ വീട്ടിൽ മാത്തുക്കുട്ടി മത്തായി (60) ആണ് അറസ്റ്റിലായത്. 

Advertisment

നവംബർ 30ന് പുലർച്ചയോടെയാണ് ഇയാൾ മോഷണം നടത്തിയത്. ക്ഷേത്രത്തിലെ പ്രധാന നടയുടെയും ഉപദേവത നടകളുടെ മുമ്പിലുണ്ടായിരുന്ന കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് അയ്യായിരത്തോളം രൂപയാണ് പ്രതി മോഷ്ടിച്ചത്.

ക്ഷേത്രത്തിലെ സിസിടിവിയിൽ നിന്നും പ്രതിയെ പൊലീസ് തിരിച്ചറിയുകയും പ്രതിക്കായുള്ള അന്വേഷണം തുടരുന്നതിനിടെ പുന്നപ്ര അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നടത്തിയ കവർച്ചയെ തുടർന്ന് രണ്ടാഴ്ച മുമ്പ് മാത്തുക്കുട്ടി പുന്നപ്ര പൊലീസിന്റെ പിടിയിലായി. ഈ വിവരം അറിഞ്ഞ പുളിക്കീഴ് പൊലീസ് പുന്നപ്ര സ്റ്റേഷനിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തുടർന്ന് ആലപ്പുഴ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ പുളിക്കീഴ് എസ്.ഐ കെ സുരേന്ദ്രൻ , സി.പി.ഒ മാരായ സി.ആർ രവി കുമാർ, രഞ്ചു കൃഷ്ണൻ, എസ്. അലോക് എന്നിവരടങ്ങുന്ന സംഘം ജയിലിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് പ്രതിയെ പുത്തൻകാവ് ദേവി ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Advertisment