New Update
/sathyam/media/media_files/2025/01/06/smriOABaqv9ZUxXQsVGR.jpg)
ആലപ്പുഴ: പുതുവർഷാരംഭത്തിൽ തന്നെ പൊൻ തിളക്കവുമായി സ്വർണവില കുതിച്ചു ഉയർന്നു കൊണ്ട് പവന് 60200 രുപയും ഗ്രാമിന് 7525 രുപയുമായി സംസ്ഥാനത്ത് സർവ്വകാല റെക്കോർഡ് വിലയിലേക്ക്.
Advertisment
അന്താരാഷ്ട്ര ഡോളര്‍ വില വര്‍ദ്ധനയും രൂപയുടെ എക്കാലത്തേയും തകര്‍ച്ചയുമാണ് ആഭ്യന്തര സ്വർണ വിപണിയിലെ സ്വർണ വില കുതിച്ചു കയറ്റത്തിന് കാരണം. എന്നാൽ വെള്ളി വില റെക്കോർഡ് ഭേദിച്ചില്ല.
പുതുവർഷം മൂന്നാഴ്ച്ച പിന്നിട്ടപ്പോൾ ഗ്രാമിന് 415 രൂപയും പവന് 3320 രൂപയാണ് സ്വർണം വില കുത്തനെ വർദ്ധിച്ചത്. 2024- ഒക്ടോബർ 31-ന് സംസ്ഥാനത്തെ ഉയർന്ന വില പവന് 59640 രൂപ രേഖപ്പെടുത്തിയിരുന്നത്.