/sathyam/media/media_files/2025/01/25/RtlTx8AHH0yu4W9RWO9U.jpg)
ആലപ്പുഴ: ചേർത്തല മായിത്തറയിൽ പിക്കപ്പ് വാനിന്റ ഡ്രൈവറായി പന്ത്രണ്ടുവയസുകാരൻ. എംവിഡി വാഹനം തടഞ്ഞതോടെ രാജസ്ഥാൻ സ്വദേശിയായ കുട്ടി ഓടി രക്ഷപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയിലാണ് 12 വയസുകാരനാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയത്.
മായിത്തറയിൽ മോട്ടോര്‍ വാഹന വകുപ്പ് പതിവായിട്ടുള്ള വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.ഇതിനിടയിലെത്തിയ പിക്കപ്പ് വാൻ തടഞ്ഞുനിര്‍ത്തി. തുടര്‍ന്നാണ് വാഹനമോടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് മനസിലായത്. എംവിഡി ഉദ്യോഗസ്ഥരെ കണ്ട ഉടനെ കുട്ടി ഓടിരക്ഷപ്പെട്ടു.
വാഹനത്തിന്‍റെ താക്കോലുമായാണ് ഓടിരക്ഷപ്പെട്ടത്. തുടര്‍ന്ന് എംവിഡി അധികൃതര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹനം നികുതി അടച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. താക്കോൽ ഇല്ലാത്തതിനാ. ക്രെയിൻ ഉപയോഗിച്ച് വാഹനം ചേര്‍ത്തല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us