Advertisment

പരോളിന്റെ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ എത്തിയില്ല. പരിശോധനയില്‍ കണ്ടെത്തിയത് പ്രതിയുടെ മൃതദേഹം

ജനുവരി 8നാണ് ഇയാൾ പരോളിലിറങ്ങിയത്. പരോൾ ജനുവരി 25 ന് കഴിഞ്ഞിരുന്നു.

New Update
kerala police vehicle

ആലപ്പുഴ: പരോളിൽ പുറത്തിറങ്ങിയ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ ആലപ്പുഴയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്. 

Advertisment

2002 -ൽ വള്ളികുന്നം കാമ്പിശ്ശേരിയിൽ യുവതിയെ കുത്തി കൊന്ന കേസിലെ കുറ്റവാളിയാണ് ഇയാൾ. ഈ കേസിൽ പ്രിൻസ് ജീവപര്യന്തം തടവിലായിരുന്നു


ജനുവരി 8നാണ് ഇയാൾ പരോളിലിറങ്ങിയത്. പരോൾ ജനുവരി 25 ന് കഴിഞ്ഞിരുന്നു.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആയിരുന്നു ഹാജരാകേണ്ടിയിരുന്നത്. പരോളിൻ്റെ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ എത്താത്തതിനെ തുടർന്നുള്ള പരിശോധനയിലാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Advertisment