Advertisment

ആലപ്പുഴയിൽ തെരുവുനായ ആക്രമണം. നാലുപേർക്ക് കടിയേറ്റു

ഗംഗാധരൻ, മറിയാമ്മ, രാജൻ എന്നിവരുടെ മുഖത്തും രാമചന്ദ്രൻ്റെ കാലിലുമാണ് കടിയേറ്റത്. പരിക്ക് ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

New Update
street dog

ആലപ്പുഴ:  ആലപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ നാലുപേർക്ക് കടിയേറ്റു.

Advertisment

പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ (70) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.


ഗംഗാധരൻ, മറിയാമ്മ, രാജൻ എന്നിവരുടെ മുഖത്തും രാമചന്ദ്രൻ്റെ കാലിലുമാണ് കടിയേറ്റത്. പരിക്ക് ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്.


നായയുടെ കടിയേറ്റ് ഗംഗാധരൻ വിളിച്ചുകൂകി ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്.

ഗംഗാധരനും, രാമചന്ദ്രനും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറിയാമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ഹരികുമാർ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.

Advertisment