Advertisment

വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; ഒപ്പമുണ്ടായിരുന്ന മകനെ കാണാനില്ല

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീട് പൂർണമായും കത്തിയ നശിച്ചു.

New Update
police jeep patrolling

ആലപ്പുഴ:  വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ആലപ്പുഴ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

Advertisment

ഒപ്പമുണ്ടായിരുന്ന ഇവരുടെ മകനെ കാണാനില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടങ്ങി. 


ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീട് പൂർണമായും കത്തിയ നശിച്ചു.


തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. പൊലീസ് പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Advertisment