ആലപ്പുഴ: അന്താരാഷ്ട്ര സ്വർണവില ഇന്നലെ 59 ഡോളർ കുതിച്ചുയർന്ന് 2830 സർവ്വകാല റെക്കോർഡിലേക്ക്... തൽസമയം 2818 ഡോളറിൽ വിനിമയം തുടരുന്നു.
സംസ്ഥാനത്തെ സ്വർണ വില ഇന്ന് ഗ്രാമിന് 105 രൂപ വില വർദ്ധിച്ച് പവന് 62480 രൂപ സർവ്വകാല റെക്കോർഡിലേക്ക് കുതിച്ചെത്തി.
ഒരു ഡോളറിന് 87.29 രൂപ എക്കാലത്തെ തകർച്ചയും അന്താരാഷ്ട്ര ഡോളർ കുതിപ്പുമാണ് സ്വർണത്തിന് സംസ്ഥാനത്ത് സർവ്വകാല റെക്കോർഡ് വില കുതിച്ചുയർന്നത്.
2024 ഡിസംബർ 31-ന് ഒരു പവൻ സ്വർണത്തിന് 56880 രൂപയായിരുന്നു. പുതുവർഷത്തോടെയാണ് സ്വർണ വില വർദ്ധിച്ച് ഉയർന്നത്. ഇന്ന് ഗ്രാമിന് 105 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 62480 രൂപ സർവ്വകാല റെക്കോർഡിൽ കുതിച്ചെത്തി.
കഴിഞ്ഞ 35 ദിവസത്തിനുള്ളിൽ ഗ്രാമിന് 700 രൂപയും പവന് 5600 രൂപയുമാണ് സ്വർണ വില വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണ വില 2602 ഡോളറിൽ നിന്ന് 228 ഡോളർ വർദ്ധിച്ച് 2830 സർവ്വകാല റൊക്കോർഡിലേക്കെത്തിച്ചു.
വിപണിയിൽ വ്യാപാരമാന്ദ്യം നിലനിൽക്കുന്നത് താൽക്കാലികമാണ്. സ്വർണ്ണത്തിന് വില വർദ്ധിക്കുന്നത് മൂലം കൂടുതൽ നിക്ഷേപം സ്വർണ്ണത്തിലേക്ക് ആകർഷിക്കപ്പെടുമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ.ബി.ഗോവിന്ദനും, വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്രയും പറഞ്ഞു.