Advertisment

ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

ഇന്ന് വൈകിട്ട് 4.30ഓടെ പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
alappuzha fire worke accident

ആലപ്പുഴ: ആലപ്പുഴയിലെ പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

Advertisment

കതിന നിറയ്ക്കുകയായിരുന്ന ചേര്‍ത്തല പട്ടണക്കാട് സ്വദേശി രാമചന്ദ്രൻ കര്‍ത്ത, അരൂര്‍ സ്വദേശി ജഗദീഷ് എന്നിവർക്കാണ് പരിക്കേറ്റത്.


ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കരിമരുന്നിന് തീപിടിച്ച് കതിന നിറയ്ക്കുകയായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. 


രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് 4.30ഓടെ പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. 

Advertisment