ആലപ്പുഴയിൽ തെളിവെടുപ്പിനായി മോഷ്ടാവിനെ ജ്വല്ലറിയിലെത്തിച്ചു; വിഷദ്രാവകം കഴിച്ച് ജീവനൊടുക്കി ജ്വല്ലറിയുടമ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
alappuzha

ആലപ്പുഴ: മോഷണ സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ തെളിവെടുപ്പിനായി മോഷ്ടാവിനെ എത്തിച്ചു. തൊട്ടുപിന്നാലെ ജ്വല്ലറിയുടമ വിഷദ്രാവകം കഴിച്ച് ആത്മഹത്യ ചെയ്തു. ആലപ്പുഴ മുഹമ്മയിലെ രാജി ജ്വല്ലറിയിലാണ് മോഷ്ടാവിനെ തെളിവെടുപ്പിനെത്തിച്ചത്. 

Advertisment

മണ്ണഞ്ചേരി സ്വദേശി പണിക്കാപറമ്പിൽ 62 കാരനായ രാധാകൃഷ്ണൻ ആണ് ആത്മഹത്യ ചെയ്തത്. മുഹമ്മയിലെ രാജി ജ്വല്ലറിയുടെ ഉടമയാണ് രാധാകൃഷ്ണൻ. മോഷ്ടാവ് സെൽവരാജിനെ കടുത്തുരുത്തി പൊലീസാണ് പിടികൂടി തെളിവെടുപ്പിനെത്തിച്ചത്.

വിഷം കഴിച്ച രാധാകൃഷ്ണനെ പ്രതിക്കൊപ്പമുണ്ടായിരുന്ന പൊലീസ് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment