/sathyam/media/media_files/2025/02/11/YosnMvugARz5fIIUqS6X.jpg)
ആലപ്പുഴ: മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ് നടന്ന എല്ലാ സ്ഥലങ്ങളിലും. സ്വർണ്ണത്തിന് ഇ-വേബിൽ നടപ്പിലാക്കരുതെന്ന് ചുണ്ടിക്കാട്ടി നൽകിയ നിവേദനം സർക്കാർ പരിഗണിച്ചില്ലന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ നവകേരള സഭസ്സിലാണ് ഓൾ കേരള ഗോൾഡ് ആൻ്റ്സിൽ വർമർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ നിവേദനം നൽകിയത് പദ്ധതി നടത്തിപ്പിൽ ആദ്യഘട്ടത്തിൽ തന്നെ സർക്കാരിന് വ്യക്തമായ നിലപാട് ഇല്ലാത്തതിനാൽ നിർത്തിവെക്കുകയും പിന്നീട് പുനാരംഭിക്കുകയും ചെയ്തു.
സ്വർണ്ണത്തിൻ്റെ വില ക്രമാധീതമായി വർദ്ധിച്ചിരിക്കുന്ന സമയത്ത് വ്യാപാരി എങ്ങോട്ടാണ് സ്വർണ്ണം കൊണ്ട് പോകുന്നതെന്ന് ആർക്കും അറിയുവാനുള്ള സൗകര്യമുള്ളതിനാൽ സുരക്ഷിതത്വം തന്നെ നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us