/sathyam/media/media_files/2025/02/16/LiKKN2A6meNUk1beLpqU.jpg)
ആലപ്പുഴ: ആലപ്പുഴക്ക് 40 വർഷം മുമ്പ് അനുവദിച്ച പഞ്ചകർമ്മ ഇൻസ്റ്റിറ്റ്യൂട്ട് - ആശുപത്രി എങ്ങും എത്താതെ കിടക്കുന്നു. അമ്പലപ്പുഴ മണ്ഡലത്തിൽ ഈരവുകാട് വാർഡിൽ രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് നിർദ്ദിഷ്ട കെട്ടിടം പണിയുന്നത്.
40 വർഷങ്ങള്‍ക്ക് മുമ്പ് കെ.പി. രാമചന്ദ്രൻ നായർ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന വേളയിലാണ് സംസ്ഥാനത്തെ ആദ്യത്തെ പഞ്ചകർമ്മ ഇൻസ്റ്റിറ്റ്യൂട്ടും ആശുപത്രിയും ആലപ്പുഴക്ക് അനുവദിച്ചത്.
സംസ്ഥാന മന്ത്രിസഭ ഇതിന് അംഗീകാരം നൽകിയ വേളയിൽ ഉപമുഖ്യമന്ത്രിയായിരുന്ന അവുക്കാദർ കുട്ടി നഹ ആശുപത്രി പെരിന്തൽമണ്ണയിൽ വേണമെന്ന നിലപാട് സ്വീകരിച്ചിരുന്നു.
അന്നത്തെ ആരോഗ്യ മന്ത്രിയുടെ പ്രത്യേക താല്പര്യം പ്രകടിപ്പിച്ചാണ് ആശുപത്രി ആലപ്പുഴക്ക് അനുവദിച്ചത്.
നൂറോളം വിദ്യാത്ഥികൾക്ക് പഠിക്കാനുള്ള ഇൻസ്റ്റിറ്റ്യൂട്ട്, 50 കിടക്കകളുള്ള ആശുപത്രി, ശാസ്ത്രീയഗവേശണ പഠന കേന്ദ്രം എന്നിവയാണ് പഞ്ചകർമ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൾപ്പെടുത്തിയത്.
തുടർച്ചയായി അവതരിപ്പിക്കുന്ന ബജറ്റിൽ പഞ്ചകർമ്മ ഇൻസ്റ്റിറ്റ്യൂട്ട് ആശുപത്രിക്ക് സംസ്ഥാന ഗവന്മെൻ്റും ആരോഗ്യ വകുപ്പും വേണ്ടത്ര പരിഗണന നൽകുന്നില്ല.
ഒരു പക്ഷേ സ്ഥാപനം പെരിന്തൽമണ്ണയിൽ സ്ഥാപിക്കാനാണ് തീരുമാനമെടുത്തതെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് യാഥാത്ഥ്യം ആയേനെ ഇപ്പോൾ. പഞ്ചകർമ ആശുപത്രി ചലിക്കുന്ന ആശുപത്രിയായി മാറി.
സ്വന്തം കെട്ടിടം ഇല്ലാത്തതിനാലാണ് സഞ്ചരിരിക്കുന്ന ആശുപത്രിയായത്. ഇപ്പോൾ തിരുവാമ്പാടി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്താണ് വാടക കെട്ടിടത്തിൽ ആശുപത്രി സ്ഥിതി ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us