ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസെടുക്കാന്‍ കോടതി നിർദ്ദേശം

കെ.സി വേണുഗോപാല്‍ നല്‍കിയ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിക്കാരനായ കെ.സി. വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു.

New Update
Sobha Surendran1

ആലപ്പുഴ: കെ സി വേണു​ഗോപാലിന്റെ ഹർജിയിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ട്ടത്തിനു കേസെടുക്കാൻ നിർദ്ദേശം നൽകി കോടതി.  ആലപ്പുഴ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഷാന ബീ​ഗമാണ് ഉത്തരവിട്ടത്.  

Advertisment

ലോക്സ്ഭാ തിരഞ്ഞെടുപ്പ് കാലത്ത് ശോഭാ സുരേന്ദ്രന്റെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ക്കെതിരെയാണ് കെ.സി വേണുഗോപാല്‍ ഹർജി സമർപ്പിച്ചത്. 


കെ.സി വേണുഗോപാല്‍ നല്‍കിയ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിക്കാരനായ കെ.സി. വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു.


ലോക്സ്ഭാ തിരഞ്ഞെടുപ്പ് കാലത്ത് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നായിരുന്നു പരാതി. രാജസ്ഥാനിലെ മുന്‍ മന്ത്രി ഷിഷ് റാം ഓംലയുടെ സഹായത്തോടെ കരിമണല്‍ ഖനനത്തിലൂടെ കെസി വേണുഗോപാല്‍ വന്‍ അഴിമതി നടത്തിയെന്നായിരുന്നു ശോഭയുടെ ആരോപണം. 

ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും അന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ശോഭ അവകാശപ്പെട്ടു. ഇതിനെതിരെയാണ് കെ.സി മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചത്.