കെ.പി.എം.എസ് സംസ്ഥാന സമ്മേളനം. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി ആലപ്പുഴ ബീച്ചിലെ കടകൾ നാളെ അടച്ചിടണം. കട ഉടമകൾക്കു നോട്ടീസ് നൽകി പോലീസ്

നാളെ വൈകിട്ട് ആറ് മണിക്കാണ് പരിപാടി നടക്കുന്നത്. നടപടിയിൽ പ്രതിഷേധവുമായി ആലപ്പുഴ ബീച്ച് വർക്കേഴ്സ് കോൺ​ഗ്രസ് ഐ.എൻ.ടി.യു.സി രം​ഗത്തെത്തി. 

New Update
alappuzha beach shope

ആലപ്പുഴ: മുഖ്യമന്ത്രി പങ്കെടുക്കുന്ന കെ.പി.എം.എസ് സമ്മേളനത്തെ തുടർന്ന് ആലപ്പുഴ ബീച്ചിലെ കടകൾ നാളെ അടച്ചിടണമെന്ന് നിർദ്ദേശം നൽകി പൊലീസ്. 

Advertisment

കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. 


മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായിട്ടാണ് നടപടിയെന്ന് കട ഉടമകൾക്കു നൽകിയ നോട്ടീസിൽ പോലീസ് വ്യക്തമാക്കി.


നാളെ വൈകിട്ട് ആറ് മണിക്കാണ് പരിപാടി നടക്കുന്നത്. നടപടിയിൽ പ്രതിഷേധവുമായി ആലപ്പുഴ ബീച്ച് വർക്കേഴ്സ് കോൺ​ഗ്രസ് ഐ.എൻ.ടി.യു.സി രം​ഗത്തെത്തി. 

കച്ചവടക്കാരെ ദ്രോഹിക്കുന്ന സമീപനമെന്ന് ആലപ്പുഴ ബീച്ച്‌ വർക്കേഴ്സ് കോൺഗ്രസ്‌ പ്രതികരിച്ചു. തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ഇവർ ആവശ്യപ്പെട്ടു. 

Advertisment