ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീട്ടമ്മയ്ക്ക് വീണ്ടെടുത്ത് നൽകി പൊലീസ്

25,000 രൂപയോളം വില വരുന്ന മൊബൈൽ ഫോൺ കണ്ടുപിടിച്ച് പൊലീസ് തിരികെ നൽകിയത്. 

New Update
Untitled design(29)

ആലപ്പുഴ: ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീട്ടമ്മയ്ക്ക് വീണ്ടെടുത്ത് നൽകി പൊലീസ്. കായംകുളം പൊലീസാണ് വീട്ടമ്മയ്ക്ക് കാണാതായ മൊബൈൽ ഫോൺ കണ്ടെത്തി നൽകിയത്. 

Advertisment

25,000 രൂപയോളം വില വരുന്ന മൊബൈൽ ഫോൺ കണ്ടുപിടിച്ച് പൊലീസ് തിരികെ നൽകിയത്. 


ഭരണിക്കാവ് വില്ലേജിൽ താമസിക്കുന്ന ബേബി ശാലിനിയുടെ ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോണാണ് കായംകുളം പൊലീസ് അന്വേഷിച്ച് കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. 


നഷ്ടപ്പെട്ട മൊബൈൽ ഫോൺ ആരോ കടയിൽ വിറ്റിരുന്നു. അത് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുകയായിരുന്ന പത്തിയൂർ സ്വദേശിനിയിൽ നിന്നുമാണ് പൊലീസ് വീണ്ടെടുത്തത്. 

Advertisment