എമർജൻസി കോൾ നമ്പറായ 112ൽ വിളിച്ച് പൊലീസിനെ കറക്കിയ യുവാവ് പിടിയിൽ

രാത്രി 12.00 മണിയോടെ എമർജൻസി നമ്പറായ 112 ൽ വിളിച്ച ധനീഷ് ഓച്ചിറ ലാംസി സൂപ്പർ മാർക്കറ്റിന് എതിർവശമുള്ള ലോഡ്ജിൽ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും പറഞ്ഞു.  

New Update
112 emrgency nomber cheating call

ആലപ്പുഴ : എമർജൻസി കോൾ നമ്പറായ 112ൽ വിളിച്ച് പൊലീസിനെ കറക്കിയ യുവാവിനെ പിടികൂടി. അമ്പലപ്പുഴ കരുമാടി പുത്തൻചിറയിൽ ധനീഷ് (33) ആണ് പൊലീസിന്റെ പിടിയിലായത്.  

Advertisment

കഴിഞ്ഞ 23 ന് രാത്രി 12.00 മണിയോടെ എമർജൻസി നമ്പറായ 112 ൽ വിളിച്ച ധനീഷ് ഓച്ചിറ ലാംസി സൂപ്പർ മാർക്കറ്റിന് എതിർവശമുള്ള ലോഡ്ജിൽ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും പറഞ്ഞു.  


ഉടനെ തന്നെ ഈ വിവരം കായംകുളത്ത് പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് കൈമാറി.


പൊലീസ് യുവാവ് പറഞ്ഞ ലോഡ്ജിലെത്തിയെങ്കിലും ഷട്ടർ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ലോഡ്ജിന്റ ചുമതലക്കാരനെ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. 

തുടർന്ന് ഉദ്യോഗസ്ഥർ അവിടെ നിന്നും യുവാവിനെ ഫോണിൽ വിളിച്ചപ്പോൾ റൂമിൽ തന്നെ ഉണ്ടെന്നും പറഞ്ഞു. അതേ തുടർന്ന് പൊലീസ്, ഫയർ ഫോഴ്സിൻ്റെ സഹായം തേടി. 

സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം  പൂട്ട് അറുത്തു മാറ്റി അകത്തു കടന്നു റൂമുകൾ പരിശോധിച്ചതിൽ ആരെയും കണ്ടെത്താൻ സാധിച്ചില്ല. 

Advertisment