ആയൂർവേദത്തിന് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യം : മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം ഓഗസ്റ്റിൽ നിർമ്മാണം പൂർത്തിയാകും.

New Update
veena george healt minister

ആലപ്പുഴ: ഹോമിയോയ്ക്കും ആയുർവേദത്തിനും വലിയ പ്രാധാന്യം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നതന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 

Advertisment

നവീകരണം പൂർത്തിയാക്കിയ ബുധനൂർ ഗ്രാമപഞ്ചായത്തിലെ എണ്ണയ്ക്കാട് ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 


സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം ഓഗസ്റ്റിൽ നിർമ്മാണം പൂർത്തിയാകും.


100 കോടി രൂപ ചെലവിൽ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ചെങ്ങന്നൂർ ജില്ലാ ആശുപത്രി ഏതാനും മാസങ്ങൾക്കുള്ളിൽ നാടിന് സമർപ്പിക്കും. 

അതോടൊപ്പം എല്ലാ പഞ്ചായത്തിലും എംഎൽഎ ഫണ്ട് ഉപയോഗിച്ച് ആരോഗ്യ കേന്ദ്രങ്ങൾ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. 

Advertisment