ആലപ്പുഴ: ആലപ്പഴ ബീച്ചിൽ ശക്തമായ കാറ്റിൽ താൽകാലിക കട തകർന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു. പള്ളാത്തുരുത്തി സ്വദേശി നിത്യ (18) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം. മഴ കൊള്ളാതിരിക്കാൻ ഇവർ കയറി നിന്ന താൽകാലിക കട കാറ്റിൽ തകർന്ന് വീഴുകയായിരുന്നു.
ഗുരുതര പരുക്കേറ്റ നിത്യയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും
മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു.