മാവേലി എക്‌സ്‌പ്രസ്‌ ട്രെയിനിൽ തീയും പുകയും ഉയർന്നു. വിദഗ്ധരെത്തി സുരക്ഷ ഉറപ്പാക്കിയശേഷമാണ്‌ ട്രെയിൻ യാത്ര തുടർന്നത്‌

തിരുവനന്തപുരത്തുനിന്ന്‌ മംഗളൂരുവിലേക്ക്‌ ശനി രാത്രി പുറപ്പെട്ട ട്രെയിൻ ഞായർ പുലർച്ചെ 12.30 ന് ചേർത്തല സ്റ്റേഷനിലെത്തിയപ്പോഴാണ് തീ ശ്രദ്ധയിൽപ്പെടുന്നത്.

New Update
images(278)

ആലപ്പുഴ: മാവേലി എക്‌സ്‌പ്രസ്‌ ട്രെയിനിൽ തീയും പുകയും ഉയർന്നതിനെത്തുടർന്ന്‌ ചേർത്തല സ്‌റ്റേഷനിൽ പുലർച്ചെ രണ്ട്‌ മണിക്കൂറോളം പിടിച്ചിട്ടു. വിദഗ്ധരെത്തി സുരക്ഷ ഉറപ്പാക്കിയശേഷമാണ്‌ യാത്ര തുടർന്നത്‌.

Advertisment

തിരുവനന്തപുരത്തുനിന്ന്‌ മംഗളൂരുവിലേക്ക്‌ ശനി രാത്രി പുറപ്പെട്ട ട്രെയിൻ ഞായർ പുലർച്ചെ 12.30 ന് ചേർത്തല സ്റ്റേഷനിലെത്തിയപ്പോഴാണ് തീ ശ്രദ്ധയിൽപ്പെടുന്നത്. റെയിൽവേ ഉദ്യോഗസ്ഥരാണ്‌ തീയും പുകയും കണ്ടത്‌.തിരുവനന്തപുരത്തുനിന്ന്‌ മംഗളൂരുവിലേക്ക്‌ ശനി രാത്രി പുറപ്പെട്ട ട്രെയിൻ ഞായർ പുലർച്ചെ 12.30 ന് ചേർത്തല സ്റ്റേഷനിലെത്തിയപ്പോഴാണ് തീ ശ്രദ്ധയിൽപ്പെടുന്നത്. റെയിൽവേ ഉദ്യോഗസ്ഥരാണ്‌ തീയും പുകയും കണ്ടത്‌.


രണ്ട്‌ കോച്ചുകൾ തമ്മിൽ ബന്ധിപ്പിക്കുന്നയിടത്ത്‌ അസാധാരണ ശബ്‌ദം കേട്ട്‌ ജീവനക്കാർ ശ്രദ്ധിക്കുകയായിരുന്നു.


ചേർത്തല സ്‌റ്റേഷനിൽ ട്രെയിൻ പിടിച്ചിട്ട്‌ ജീവനക്കാരും പൊലീസും ചേർന്ന്‌ തീയണച്ചു. ആലപ്പുഴയിൽനിന്ന്‌ വിദഗ്ധരെത്തി സുരക്ഷ ഉറപ്പാക്കിയാണ്‌ രണ്ട്‌ മണിക്കൂർ വൈകി യാത്ര തുടർന്നത്‌. 

Advertisment