/sathyam/media/media_files/2025/06/17/KDe9H1RHy273lypJdDGk.jpg)
ആലപ്പുഴ: ആലപ്പുഴ താമരക്കുളത്ത് പന്നിക്കെണിയിൽപ്പെട്ട് കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് താമരക്കുളം പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ.
രാവിലെ ആറു മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. പഞ്ചായത്തിന്റെ അനാസ്ഥ ആരോപിച്ചാണ് ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. മരിച്ച കർഷകൻ ശിവൻകുട്ടി കെ പിള്ളയുടെ സംസ്കാരം നാളെ നടക്കും.
ഇന്നലെ രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോവുമ്പോഴാണ് ശിവൻകുട്ടി കെ പിള്ളയ്ക്ക് പന്നിക്കെണിയിൽ നിന്നും ഷേക്കേൽക്കുന്നത്. ജോൺസൺ നൂറനാട് എന്ന വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടിക്ക് ഷോക്കേൽക്കുന്നത്.
ഫോണിൽ വിളിച്ചിട്ട് ശിവൻകുട്ടി പിള്ളയെ കിട്ടാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. ഈ സമയത്താണ് കൃഷിയിടത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
സംഭവത്തിൽ പൊലീസ് ജോൺസണെതിരെ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോൺസണിനെതിരെ നരഹത്യാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us