New Update
/sathyam/media/media_files/2025/06/18/adv-p-j-francis-2025-06-18-22-39-25.jpg)
ആലപ്പുഴ : മാരാരിക്കുളം മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അഡ്വ. പി. ജെ. ഫ്രാൻസിസ് (88) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം.
Advertisment
മാരാരിക്കുളത്ത് വി.എസ് അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായ നേതാവായിരുന്നു പി. ജെ. ഫ്രാൻസിസ്. 1965 വോട്ടിനാണ് അന്ന് അദ്ദേഹത്തിന്റെ അട്ടിമറി വിജയം.
ആലപ്പുഴ ഡിസിസിയുടെ മുൻ വൈസ് പ്രസിഡന്റും ആലപ്പുഴ നഗരസഭയിൽ പ്രതിപക്ഷ നേതാവുമായിരുന്നു.
1987 ലും 1991 ലും അരൂരിൽ ഗൗരിയമ്മയോട് മത്സരിച്ചു തോറ്റ പിജെ ഫ്രാൻസിസിനെ മാരാരികുളത്ത് വി എസിനെതിരെ എകെ ആന്റണിയാണ് മത്സരിപ്പിച്ചത്. 2001 ൽ മാരാരിക്കുളത്ത് തോമസ് ഐസക്കിനോട് പരാജയപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us